Saturday, March 30, 2013

കണ്ണാടി പറഞ്ഞത്


എനിയ്ക്ക് നിന്നിലുള്ള
വിശ്വാസം കാണണോ,
ധ്വനിപ്പിയ്ക്കൂ
നിന്റെ പാപങ്ങൾ
പീഡകൾ
വടുവീണ മുഖം
വായ്നാറ്റം.

എന്റെ അവിശ്വാസം കാണണോ,
വെളിപ്പെടുത്തൂ
നിന്റെ ചെരാത്
സ്നേഹം ചിരി
മനസ്സു കുഴച്ച് കലം ചുടും
കനൽ.

3 comments:

  1. കണ്ണാടി കാണിക്കുന്നത്

    ശുഭാശംസകൾ....

    ReplyDelete
  2. കണ്ണാടി പൊളി പറഞ്ഞതാവില്ല

    ReplyDelete
  3. നല്ല വിശ്വാസം തന്നെ ......

    ReplyDelete