Saturday, March 02, 2013

അതേ ചോര

അടുത്തവീട്ടിലെ പെൺകുട്ടി
അലക്കുന്നു, കുനിയുമ്പോൾ
പാതിമുലയെങ്കിലും ?
-ഞാൻ പാളിനോക്കുന്നു.

ഒരിടത്തൊരുപെണ്ണ്
പാതിമറച്ചമാറോടെ കുനിഞ്ഞ്
ഞാ‍റുനടാൻ മടിച്ചതിന്
തുണിയഴിച്ചവളെ മുറിപ്പെടുത്തുമ്പോൾ 1
സ്വയം മാനഭംഗപ്പെടാൻ തിക്കിത്തിരക്കിയ
പുരുഷങ്ങളിലോ
കാഴ്ചയിൽ രതിച്ചവരിലോ
ചിത്രം പകർത്തിയവരിലോ
ഞാൻ ?

പറിച്ചെറിഞ്ഞൊരു മുല 2
എന്റെ മുഖത്തു വീഴുന്നു
ചോരയൊലിക്കുന്നു,
ചുരത്തുന്നെന്റെ മുലകൾ
അതേ ചോര.

 
 
1. 2012 നവംബറിൽ ബീഹാറിൽ ഒരു ദളിത്‌സ്ത്രീയുടെ നേരേയുണ്ടായ ആക്രമണം. വർഷങ്ങൾക്കു
    മുൻ‌പുവരെ (?) കേരളത്തിലേയും അവസ്ഥ.
2. 1840-ൽ മുലക്കച്ച ധരിക്കാൻ മുലക്കരം ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ചേർത്തലയ്ക്കടുത്ത്
    നങ്ങേലി എന്ന ദളിത്‌സ്ത്രീ സ്വന്തം മുലയറുത്ത് കരം‌പിരിക്കാൻ‌ വന്നവർക്ക്
    ഇലയിൽ‌വെച്ചുകൊടുത്തു. ഈ സ്ഥലം ഇപ്പോഴും മുലച്ചിപ്പറമ്പ് എന്നറിയപ്പെടുന്നു.
    നങ്ങേലിയുടെ പ്രതിഷേധം തിരുവിതാംകൂർ രാജാവിനെ മുലക്കരം നിർത്തലാക്കാൻ
    നിർ‌ബന്ധിതനാക്കി.

4 comments:

  1. ചേർത്തലയിൽ ഇന്നായിരുന്നു ആ സംഭവം നടന്നതെങ്കിലോ..?

    സമരം,ലാത്തിച്ചാർജ്ജ്,ഐക്യദാർഢ്യം,പ്രസംഗം,സിമ്പോസിയം,ചാനൽ ചർച്ച,
    കാപ്പി കുടി,അഴിച്ചു പണി,പുനരവലോകനം,നയ രൂപീകരണം,ക്ലാസ് ഫോർ തസ്തികാ വാഗ്ദാനം...


    മുലക്കരം കാലുമ്മേൽ കാലും കേറ്റി അവിടെത്തന്നെ കാണുകേം ചെയ്യും.

    ശ്യാമ സുന്ദര കേര കേദാര ഭൂമീ...!!!



    ശുഭാശംസകൾ...

    ReplyDelete
  2. Kalathinu nere chila chodyangal

    ReplyDelete
  3. കുടിച്ചതും അതേ മുല ചുരത്തിയ പാല്

    ReplyDelete
  4. നന്ന്.പുതിയ കുറിപ്പുകള്‍ കത്ത്

    ReplyDelete