Tuesday, March 12, 2013

ഏതു കുഞ്ഞിന്റെ സ്വപ്നം ഞാൻ ?


കാലുകൾ കാലുകൾ കാലുകൾ
വലിയ തടിച്ച രോമക്കാലുകൾ
സാരികൾ ഷാളുകൾ
കറുത്ത പാന്റ്സുകൾ
മുന്നോട്ടുമാത്രം പോകുന്നവർ
തിക്കിത്തിരക്കിച്ചിതറി
ഇടയ്ക്ക് വിടവുകളിലൂടെ കാണാം
അമ്മേം അച്ഛനും അനിയത്തീം
കൈപിടിച്ചു പോകുന്നു
അമ്മേ അമ്മേ അമ്മേ
തിരിഞ്ഞുനോക്കമ്മേ
എനിയ്ക്കു കടക്കാനാവുന്നില്ല
വകഞ്ഞുമാറ്റാനാവുന്നില്ല
മുന്നോട്ടുമാത്രം പോകുന്നവർ
തിരിഞ്ഞുനോക്കാതെ പോകുന്നവർ
അമ്മേ -
ഇരുട്ട് ഇരുട്ട് ഇരുട്ട്
ഇരുട്ടിൽ തട്ടിത്തെറിക്കുന്ന
കരച്ചിലിന്റെ ഓളങ്ങളിൽ
പൊങ്ങിത്താഴുന്നു ഒഴുകിപ്പോവുന്നു
താഴോ‍ട്ട് താഴോട്ട് താഴോ‍ട്ട്
വയറു കാളുന്നു വായ വരളുന്നു
ഒരു നോട്ടം ചിരി നീളുന്നകൈ
മിന്നി മിന്നി മായുന്നു
ഇരുട്ട്
വീഴുന്നു

3 comments:

  1. ഇരുട്ട്..ഇരുട്ട്

    ReplyDelete
  2. തിരിഞ്ഞുനോക്കാതെ പോകുന്നവർ ..

    ReplyDelete
  3. ഒരു കരച്ചിൽ കൂടി....

    ശുഭാശംസകൾ....

    ReplyDelete