Thursday, March 21, 2013

സ്കൂളിങ്


എസംബ്ലി
ഇംഗ്ലീഷിൽ സ്പീക്ക് ചെയ്യാൻ പേടി വേണ്ട :
മലയാളം മിക്സായിക്കോട്ടെ
മിസ്റ്റേക്ക് വന്നോട്ടെ,
ബട് കറേജ് വേണം, ഉള്ളിലെ ഐഡിയ
എക്സ്പ്രസ്സ് ചെയ്തേ അടങ്ങൂ എന്ന്
ആന്റ് സെൽഫ്ഡൌട് പാടില്ല,
ലാംഗ്വേജ് ബാഡെന്നോ ഡിഫക്ടുണ്ടെന്നോ
-അ-ർ‌റൈസ് ! അ-വ്വേക്ക് !
നിങ്ങൾക്കു ലൂസ് ചെയ്യാൻ
ഓൾഡ്ഫാഷന്റെ ചെയിൻസ് മാത്രം !

പി.ടി.
മാം വേർ ?
മാം ഈസ് അപ് ഹാവിങ്
മാം, മൈ കാൽ ഈസ് ചോര !
ആന്റ് തള്ളവിരൽ ഈസ് പെയിനിങ്
മാം, ഹിസ് എല്ലീസ് കാണിങ്-
അല്ല-വാച്ചിങ് !
ഗോ, ഫസ്റ്റ് പുട്ട്യുവർ ഷൂസ്
ഇൻ ചപ്പൽ കീപ്പിങ് പ്ലേസ്

ത്രീ’ സ് ടേബിൾ
ത്രീ വൺ‌സ് ആർ ത്രീ
ത്രീ ടൂസ് ആർ സിക്സ്
ത്രീ ത്രീസ് ആർ ണയിൻ
ത്രീ ഫോർസ് ആർ ട്വൽ‌വ്
ത്രീ ഫൈവ്സ് ആർ ഫിഫ്ടീൻ
ത്രീ-

ജി.കെ.
(കേട്ടെഴുത്ത് മൊഴിമാറ്റത്തിൽ)
ഭൂമിയിലെ ഏറ്റവും കട്ടിയുള്ള വസ്തു ?
കടൽ
സംസ്ഥാന വിദ്യാഭ്യാസമന്ത്രി ?
അച്യുതാനന്ദമേനോൻ
ഇന്നലെയല്ലേ നോട്ടുതന്നത്, ശരിയ്ക്കെഴുത്
എ. പി. അബ്ദുകലാം
ആദ്യ ഇൻഡ്യൻ പ്രസിഡന്റ് ?
രാജൻ
അത്രേയുള്ളൂ ?
നോട്ടിലത്രേയുള്ളൂ
ഗാന്ധിജി ജനിച്ചതെന്ന് ?
ഒക്റ്റോബർ 2, 1969
ഒരു ഡിജിറ്റു തെറ്റി, സാരമില്ല
തന്റെ രണ്ടു ശ്വാസകോശങ്ങൾ എന്ന്
ഗാന്ധിജി വിളിച്ചതെന്തിനെ ?
കാണല്ലേ കേൾ‌ക്കല്ലേ മിണ്ടല്ലേ
ഔട്ട് ഓഫ് ഫൈവ് വാട്ടിഡ്യു ഗെറ്റ് ?
ഫൈവ് ഔട്ട് ഓഫ് ത്രീ, മാം
വെരി ഗുഡ്

4 comments:

  1. നിങ്ങൾക്കു ലൂസ് ചെയ്യാൻ
    ഓൾഡ്ഫാഷന്റെ ചെയിൻസ് മാത്രം !

    അങ്ങനെ നമ്മൾ ഗേയ്ൻ ചെയ്യാൻ പോണതോ...?

    എ റിയലി ന്യൂ കൾച്ചർ സംതിങ്ങ് ലൈക്ക്...

    '' മാം.. കാണല്ലേ.. കേൾക്കല്ലേ...മിണ്ടല്ലേ... അതല്ലേ..?

    യാ..യാ... യൂ സെഡ് ഇറ്റ് സ്വീറ്റീ....

    കവിത ഇഷ്ടമായി


    ശുഭാശംസകൾ...

    ReplyDelete
  2. കാര്‍ട്ടൂണ്‍ പോലൊരു കവിത

    അല്ലല്ല, കാര്‍ട്ടൂണ്‍ കവിത

    ReplyDelete
  3. മമ്മീ..മമ്മീ റണ്ണീക്കോ...ഓലമടല് ഈസ് കമിംഗ്.......

    ReplyDelete