Tuesday, February 19, 2013

ചോദ്യങ്ങൾ


എന്തിന് വീട്ടിൽ ഒറ്റയ്ക്കിരുന്നു ?

എന്തിന് ലേഡീസ്കം‌പാർട്മെന്റിൽ ഒറ്റയ്ക്ക് ?

എന്തിന് ആൺ‌കുട്ടിയോടൊപ്പം യാത്രചെയ്തു ?

എന്തിന് ഒൻ‌പതുമണിയ്ക്ക് പുറത്തിറങ്ങി ?

വസ്ത്രം എന്താണ് ധരിച്ചിരുന്നത് ?

വാതിൽ തുറന്നതെന്തിന് ?

എന്തുകൊണ്ട് ഓടിയില്ല ?

എന്തുകൊണ്ട് ഒച്ചവെച്ചില്ല ?

എന്തിന് കേസുകൊടുത്തു ?

വീട്ടിൽ ഇടാറുള്ള വേഷമെന്തായിരുന്നു ?

അച്ഛന്റടുത്ത് അടുത്തിടപഴകാറുണ്ടായിരുന്നോ ?

അമ്മാവനോട് എങ്ങനെയായിരുന്നു ?

ചേട്ടന്റെകൂടെ കളിക്കാ‍റുണ്ടായിരുന്നോ ?

പേരെന്തിന് പുറത്തുപറഞ്ഞു ?

മുഖമെന്താ ക്യാമറയിൽനിന്നൊളിപ്പിക്കാഞ്ഞത് ?

എന്തിന് സംസാരിച്ചു ?

എന്തിന് ചിരിച്ചു ?

എന്തിന് ചെറുത്തുനിന്നു ?

എന്തിന് ജീവിച്ചിരിക്കുന്നു ?

4 comments:

  1. ചോദ്യം ചെയ്യാനായിരം പേര്‍

    ReplyDelete
  2. അപ്പോള്‍ മറു ചോദ്യമെറിയൂ ...

    നിനക്കുമില്ലേ അമ്മേം പെങ്ങളും ?

    കവിത നന്നായി.ഇനി നമ്മളൊക്കെ എന്നാണാവോ ..?!!! അല്ലേ ..?

    ശുഭാശംസകള്‍ .....

    ReplyDelete
  3. Enthinu vayikkunnu ennarelum chodikkumo

    ReplyDelete
  4. ചോദ്യ ശരങ്ങള്‍.................
    പെണ്ണായിപ്പോയില്ലേ.
    നല്ല അവതരണം.
    Welcome to my blogs at yr convenience. Thanks.
    http://drpmalankot0.blogspot.com
    http://drpmalankot2000.blogspot.com

    ReplyDelete