Saturday, February 02, 2013

ക ഖ ഗ ഘ ങ

എന്താ കുട്ടീ പേര് ?
കാഞ്ചനമാല
ആരുടെ മകൾ ?
കനകലതയുടെ

മിട്ടായി വേണോ ?
വേണ്ട
മൊബൈൽ ചിത്രങ്ങൾ ?
വേണ്ട
കാശു വല്ലതും ?
വേണ്ട
കുറച്ചുദൂരം കൂടെവരട്ടെ ?
ഒറ്റയ്ക്കു പോവാനറിയാം
എന്താവശ്യമുണ്ടെങ്കിലും പറയണം
ഒന്നും ആവശ്യമില്ല

കൈയിലെന്താ ?
പുസ്തകം
എന്താണതിൽ ?
ക ഖ ഗ ഘ ങ
 

(നിമിഷങ്ങളുടെ പുസ്തകം എന്ന സമാഹാരത്തിൽനിന്നും)





4 comments:

  1. ഒറിജിനല്‍ കൂടി പോസ്റ്റ് ചെയ്യാമായിരുന്നു
    എങ്കില്‍ നല്ലതായിരുന്നേനെ
    ചിലര്‍ക്ക് അറിയാന്‍ സാദ്ധ്യതയില്ലല്ലോ.

    ReplyDelete
  2. പുനരാവിഷ്കരണം... പുതിയ രീതിയില്‍... കൊള്ളാം :)

    ReplyDelete