Sunday, February 10, 2013

കമ്യൂണിസ്റ്റ് മാനിഫെസ്റ്റൊ


കാൽ‌പ്പനിക രൂപകമല്ലത്.

നോസ്ട്രഡാമസിന്റെ പുസ്തകവുമല്ല.

അതൊരു പ്രിൻസിപ്പിയ *-

അതിനെക്കുറിച്ചു കേൾക്കാത്തവർപോലും

അനുസരിക്കുന്ന

ചലനനിയമങ്ങളുള്ളത്,

അതിനപ്പുറത്തേയ്ക്കും നീളുന്ന

അന്വേഷണങ്ങൾ ഉള്ളടങ്ങുന്നത്.

അതു പ്രയോഗിക്കുമ്പോൾ

വലിയ ഭാ‍രം മറിക്കുന്നു

ഉത്തോലകങ്ങൾ,

വരുംകാലങ്ങളിലേയ്ക്കു തൊടുക്കുന്നു

സ്വപ്നപേടകങ്ങൾ.

 

* പ്രിൻസിപ്പിയ മാത്തമാറ്റിക്ക : ഐസക്ന്യൂട്ടൺ എഴുതിയ ശാസ്ത്രപുസ്തകം

3 comments:

  1. എന്താണിത്.???

    ReplyDelete
  2. എത്രാം വര്‍ഗ്ഗ ഉത്തോലകമാണെന്ന് പറയാമോ...............

    ReplyDelete
  3. പക്ഷേ , ഇന്ന് ചിലര്‍ ആ വലിയ ഭാരം മറിയ്ക്കുന്നതായി അഭിനയിക്കുന്നതേയുള്ളൂ . അതത്രെ ഇന്ന കാല്പനികതയ്ക്കു വന്നു ഭവിച്ച ദുര്‍ഗ്ഗതി .

    നന്നായി എഴുതി
    ശുഭാശംസകള്‍.............

    ReplyDelete