വാലിന്റെ തുഞ്ച്
ഞാൻ വാക്കിലൊളിപ്പിച്ചു
വളർന്നു വാക്കുകളിൽ
അടിക്കാട് വള്ളിപ്പടർപ്പ്
വൻമേലാപ്പ് ഇലത്താര
തണുപ്പ് മണം
വാക്കിനും വാക്കിനുമിടയ്ക്ക് വിടവിൽ
ഒളിപ്പിച്ചു മഞ്ഞയുംകറുപ്പും വരകൾ
വെട്ടിത്തിളക്കം ഇരുട്ടിലൊളിപ്പിച്ചു
കടക്കുന്നിടതൂർന്നതാളിലേയ്ക്കാരോ
വജ്രം തിരഞ്ഞ്
കാണുമോ പതറും കണ്ണിൽ
വാലറ്റം പുഴുക്കുഞ്ഞായ്
ശലഭച്ചിറകായ് വരകൾ
വെട്ടം മിന്നാമിന്നിയായ് ?
കാണുമോ മിന്നൽനോട്ടത്തിൽ
വിശക്കും രൂപം ?
കാണുന്നില്ലൊന്നും
ReplyDeleteനല്ല വരികള്‍
ReplyDeleteകാണുന്ന കണ്ണ് കണ്ണായി നന്നായി
ReplyDeleteശുഭാശംസകൾ...
ReplyDeleteഎപ്പൊഴുമൊളിക്കും ധ്വനി...
ReplyDelete